
നിലമ്പൂർ: മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും വിധിച്ച് നിലമ്പൂർ പോക്സോ കോടതി. പോത്തുകല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 15 വയസ്സ് പ്രായമായ മകളെ പ്രതി 2016, 2017 വർഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ പരാതിയിൽ പോത്തുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലമ്പൂർ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തവും കഠിന തടവും കൂടാതെ മൂന്ന് വർഷം കഠിന തടവിനും പുറമെ 1,00,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. അതിജീവിതക്കു നഷ്ടപരിഹാരത്തിന് ആയി ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയെ സാമീപിക്കാവുന്നതാണ്.
പോക്സോ കോടതി ജഡ്ജ് കെ.പി ജോയ് ആണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന നിലവിൽ മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ട് ആയ പി അബ്ദുൾ ബഷീർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.വഴിക്കടവ് പൊലീസ് സ്റ്റേഷനിനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ പി.സി പ്രോസീക്യൂഷനെ സഹായിച്ചു.
Read More : പാലക്കാട് കുഴൽമന്ദത്ത് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam