
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീ കൊളുത്തി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കൈക്കുഞ്ഞുങ്ങളാണ്. തമിഴരസി എന്ന യുവതിയും നാലും എട്ടും മാസമുള്ള കുഞ്ഞുങ്ങളുമാണ് മരിച്ചത്. ചെല്ലങ്കുപ്പം വെള്ളിപ്പിള്ളയാർ കോവിൽ സ്ട്രീറ്റിലെ താമസക്കാരാണ് മരിച്ചവർ. ഇവരുടെ ബന്ധുവായ സദ്ഗുരുവാണ് ആക്രമണം നടത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. ധനലക്ഷ്മി,സെൽവി എന്നിവർ എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്. തീ കൊളുത്തിയ സദ്ഗുരുവും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇയാളുടെ ഭാര്യാ സഹോദരിയാണ് കൊല്ലപ്പെട്ട തമിഴരസി. ഭാര്യ പിണങ്ങി പോയതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ട കൊലപാതകത്തിൽ കലാശിച്ചത്.
സദ്ഗുരുവിന്റെ ഭാര്യയായ ധനലക്ഷ്മിയുടെ ഇളയ സഹോദരിയാണ് തമിഴരസി. ഭർത്താവുമായി ഭിന്നതയിലായതിനെ തുടർന്ന് ധനലക്ഷ്മി നാല് മക്കൾക്കൊപ്പം തമിഴരസിയുടെ വീട്ടിലേക്ക് വന്നു. ഇന്ന് ഇവിടെയെത്തിയ സദ്ഗുരു ധനലക്ഷ്മിയുമായി വാക്കുതർക്കമുണ്ടായി. ഇയാൾ ഇവിടെ നിന്ന് പോയെങ്കിലും പിന്നീട് പെട്രോളുമായി മടങ്ങി വന്നു. പിന്നീട് ധനലക്ഷ്മിയുടെയും കുഞ്ഞുങ്ങളുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സദ്ഗുരു തന്റെ ദേഹത്തും പെട്രോൾ ഒഴിച്ചിരുന്നു. തീ ഇയാളുടെ ദേഹത്തും ആളിപ്പടർന്നു. കടലൂർ സർക്കാർ ആശുപത്രിയിലാണ് ധനലക്ഷ്മിയും സെൽവിയും ചികിത്സയിൽ കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam