സ്കൂളിലേക്ക് പോകുമ്പോള്‍ പത്തുവയസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു

Published : Dec 05, 2019, 10:05 AM ISTUpdated : Dec 05, 2019, 10:19 AM IST
സ്കൂളിലേക്ക് പോകുമ്പോള്‍ പത്തുവയസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു

Synopsis

പെൺകുട്ടി സ്‌കൂളിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ​ഗൗരവ് സിംഗ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഷിംല: പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരൻ. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് സംഭവം. പെൺകുട്ടി സ്‌കൂളിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ​ഗൗരവ് സിംഗ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

പത്താം ക്ലാസുകാരനായ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി അയച്ചുവെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സിം​ഗ് പറഞ്ഞു. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായും പ്രതിയെ എത്രയും വേ​ഗം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അച്ഛന് 2 കോടി രൂപ കടം, വൈദ്യുതി ബില്ലടക്കാൻ പണമില്ലാതെ മൊബൈൽ ഫോൺ വിറ്റു', 3 സഹോദരിമാരുടെ മരണത്തിൽ ​ദുരൂഹത നീക്കാൻ പൊലീസ്
'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്