
ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടിയ പൊലീസ് ഓഫീസര്‍ക്ക് നേരെ ലോസ്ഏഞ്ചല്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് ഓഫീസറുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ഇയാള്‍ മരിച്ച സ്ത്രീയുടെ ശരീരത്തില്‍ പിടിക്കുന്നതായി വ്യക്തമാകുന്നത്.
സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി പൊലിസ് വക്താവ് ന്യൂസ് ഏജന്‍സിയായ എഎഫ്‍പിയെ അറിയിച്ചു. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.
''ഞങ്ങള്‍ സംഭവം അറിഞ്ഞു, അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകില്ല. വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തുവിടാനാകില്ല '' - ലെഫ്റ്റ്നന്‍റ് ക്രിസ് റാമിറെസ് പറഞ്ഞു.
പൊലീസ് ഓഫീസര്‍ക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ ലഭിച്ചു. താന്‍ മരണത്തോട് മല്ലടിക്കുകയാണെന്നാണ് അവര്‍ അറിയിച്ചത്. സ്ത്രീയുടെ സ്ഥലത്ത് എത്തിയതും അവര്‍ മരിച്ചതായി വ്യക്തമായി. ഒപ്പമുണ്ടായിരുന്ന ആള്‍ക്കൊപ്പം പുറത്തിറങ്ങിയ ഓഫീസര്‍ വീണ്ടും സ്ത്രീയുടെ മൃതദേഹത്തിന് അടുത്തെത്തി മാറിടം തലോടുകയായിരുന്നു.
ശരീരത്തിലുണ്ടായിരുന്ന ക്യാമറ ഓഫീസര്‍ ഓഫ് ചെയ്തെങ്കിലും രണ്ട് മിനുട്ട് നേരത്തേ ബഫറിംഗില്‍ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഓഫീസര്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളുവെന്നും പൊലീസ് അറിയിച്ചു.
നടന്ന സംഭവം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രൊട്ടക്ടീവ് ലീഗ് പറഞ്ഞു. സംഭവം സത്യമാണെങ്കില്‍ പൊലീസ് ഓഫീസറുടെ പെരുമാറ്റം തെറ്റാണെന്ന് മാത്രമല്ല, വെറുപ്പുളവാക്കുന്നതുമാണ്. പൊലീസ് ഓഫീസര്‍മാരെന്ന നിലയില്‍ പാലിക്കേണ്ട മൂല്യങ്ങളുണ്ട്, മൃതദേഹത്തോട് കാണിക്കേണ്ട ആദരവും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam