തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിന് ഇരയായി; 3 പേരെ അറസ്റ്റ് ചെയ്ത് പൂവാർ പൊലീസ്

Published : Oct 30, 2024, 10:57 PM ISTUpdated : Oct 30, 2024, 11:03 PM IST
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിന് ഇരയായി; 3 പേരെ അറസ്റ്റ് ചെയ്ത് പൂവാർ പൊലീസ്

Synopsis

തിരുവനന്തപുരം പൂവാറിൽ  28ാം തീയതി പുലർച്ചെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ  പീഡിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരാണ് പൂവാർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം പൂവാറിൽ  28ാം തീയതി പുലർച്ചെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ  പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ആദർശ് കുട്ടിക്ക് വളരെ അടുത്ത് പരിചയമുള്ള വ്യക്തിയാണ്. പൂവാറിൽ വെച്ച് ഈ കുട്ടിയെ ആദർശ് കാണുകയും കാറിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. 

അന്നേ ദിവസം കുട്ടിയുടെ പിറന്നാളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്ക് പിറന്നാൾ സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ കാറിനുള്ളിൽ കയറ്റിയത്. അതിന് ശേഷം ഇവർ മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്താം ക്ലാസിൽ തോൽപിക്കുമെന്ന് ഭീഷണി, വിദ്യാർത്ഥിയിൽ 80 ​ഗ്രാം സ്വർണവും പണവും തട്ടിയെ‌ടുത്തു, ചോദ്യം ചെയ്തപ്പോൾ കള്ളക്കേസ് കൊടുത്തു
ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന