
കണ്ണൂര്‍: തളിപ്പറമ്പ് കടമ്പേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത് വീടൊഴിഞ്ഞ് നൽകാത്തതിനെന്ന് പൊലീസ്. വിവാഹമോചനത്തിനായി കോടതിയിൽ കേസ് നിലനിൽക്കെ ഭാര്യ തന്റെ കുടുംബവീട്ടിൽ താമസം തുടർന്നതിനാണ് ഭാര്യ രേഷ്മയെ ഭർത്താവ് സന്തോഷ് വെട്ടിക്കൊന്നത്. കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം. കടമ്പേരിയിൽ ഭാര്യ രേഷ്മയെ ഭർത്താവ് സന്തോഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായെങ്കിലും ഇവർക്ക് കുട്ടികളില്ല. തമ്മിൽ കലഹം പതിവായതോടെ വിവാഹ മോചനത്തിനായി കോടതിയിൽ കേസുമുണ്ട്.
വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്. സന്തോഷ് ചെങ്ങളായിയിൽ വാടക വീട്ടിലാണ് താമസം. ഭാര്യ രേഷ്മ സന്തോഷിന്റെ കടമ്പേരിയിലുള്ളവിട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയാണ്. ഇവിടെനിന്നും ഭാര്യയെ ഏതു വിധേനയും ഒഴിവാക്കാനായിരുന്നു ശ്രമം.
എന്നാൽ രേഷ്മ ഇവിടെ തന്നെ താമസം തുടർന്നു. ഇതേതുടർന്നാണ് വഴക്കായതും കൊലപാതകത്തിലെത്തിയതും. രേഷ്മയ്ക്ക് കഴുത്തിനും പുറത്തും ആഴത്തിൽ വെട്ടേറ്റു. ഇന്നലെ കസ്റ്റഡിയിലെടുത്ത സന്തോഷിനെ ഇന്ന് പകൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam