
കോഴിക്കോട്: താമരശ്ശേരിയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതിയെ പോക്‌സോ കേസിലും അറസ്റ്റ് ചെയ്തു. താമരശ്ശേരി റന ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ചുമര്‍ തുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയായ പൂനൂര്‍ പാലന്തലക്കല്‍ നിസാറി(25) നെയാണ് താമരശ്ശേരി പൊലീസ് പോക്സോ കേസിലും അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: 'കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ച് വരികയായിരുന്നു നിസാര്‍. 2022 നംവബറിലാണ് നിസാര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് കുട്ടിയെ നിരന്തരം ദ്രോഹിക്കുകയും, ഫോണിലൂടെ ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയതി താമരശ്ശേരി കാരാടി ബസ് സ്റ്റാന്റില്‍ വച്ച് നിസാര്‍ കൈയില്‍ പിടിച്ച് തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.'
'ജ്വല്ലറി കവര്‍ച്ചാ കേസിലെ ഒന്നാം പ്രതിയും നിസാറിന്റെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിനിയുടെ പരാതിയില്‍ പോക്സോ കേസില്‍ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ മൂത്ത സഹോദരനായ റാഷിദും പോക്സോ കേസില്‍ പ്രതിയാണ്. പിതാവ് മോഷണക്കേസില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.' താമരശ്ശേരി ഡിവൈ.എസ്.പി എം.വി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസുകളെല്ലാം അന്വേഷിച്ച് പ്രതികളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
'ഏറെ അഭിമാനകരം...': 'ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam