ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കാന്‍സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയ 'ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായല്‍ കപാഡിയ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

'യൂട്യൂബർ ധ്രുവ് റാത്തിയുടെ വീഡിയോക്ക് പിന്നാലെ ബലാത്സം​ഗഭീഷണിയും വധഭീഷണിയും'; സ്വാതി മലിവാൾ എംപി