
പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി. പന്തളത്ത് ദമ്പതിമാരടക്കം അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെയാണ്, ദില്ലിയിൽ എത്തി സാഹസികമായി കേരള പൊലീസ് പൊക്കിയത്. നൈജീരിയൻ പൗരൻ സാമുവേൽ ക്ലിഫ്സണെ ഓപ്പറേഷൻ തൂഫാനിലൂടെ കേരള പൊലീസ് തൂക്കി. പത്തനംതിട്ട എസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ദില്ലിയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞാഴ്ച 300 ഗ്രാം എംഎഡിഎംഎ പന്തളം പൊലീസ് പിടികൂടി. കേസിൽ ദമ്പതികളടക്കം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിന്‍റെ മുഖ്യകണ്ണികളെ കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണം ദില്ലിയിലേക്ക് നീണ്ടു. സാമുവേൽ ക്ലിഫ്സണെ അറസ്റ്റ് ചെയ്തു. അതിസാഹസികമായിരുന്നു ഓപ്പറേഷൻ. സംസ്ഥാന പൊലീസ് മേദാവി പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നൽകി. പ്രതിയെ വിമാനത്തിൽ നാട്ടിൽ എത്തിക്കാനുള്ള ഫണ്ട് അടക്കം വേഗം അനുവദിച്ചു. ദില്ലി പൊലീസിന്‍റെ സഹായവും ഓപ്പേറഷൻ തൂഫാന് ലഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam