ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം; പൊലീസ് കേസ്

Published : May 01, 2019, 09:33 AM IST
ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം; പൊലീസ് കേസ്

Synopsis

ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. പായ്ക്ക് ചെയ്ത നിലയില്‍ മൂന്ന് എല്‍സിഡി ടിവികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയത്

നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള  വീട്ടില്‍ മോഷണം. വിക്രം സിംഗ് എന്നയാള്‍ക്ക് ധോണി  വാടകയ്ക്ക് നല്‍കിയ നോയ്ഡയിലുള്ള വീട്ടില്‍ നിന്നാണ് ഒരു എല്‍സിഡി ടിവി മോഷണം പോയത്. ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.

പായ്ക്ക് ചെയ്ത നിലയില്‍ മൂന്ന് എല്‍സിഡി ടിവികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയത്. വിക്രം സിംഗിന്‍റെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇത് ചെയ്തിരുന്നവരില്‍ ഒരാളെയാണ് കാണാതായത്. ഇയാളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

72 വയസുളള അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ, സംഭവം വല്ലാർപാടത്ത്, സഹോദരിക്ക് വസ്തു കൊടുത്തത് പ്രകോപനം
വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്