കഴിഞ്ഞ ദിവസവും എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വയറിം​ഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ

Published : May 12, 2026, 10:24 PM IST
THEFT

Synopsis

ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി.അനസാണ് അറസ്റ്റിലായത്. താമരശ്ശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ്റ്റാന്‍റിന് സമീപം കെട്ടിടത്തിലായിരുന്നു മോഷണം. ചെമ്പുകമ്പി, വയർ, തുടങ്ങിയ സാമഗ്രികൾ കവർന്ന അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് തൊണ്ടിയോടെ പൊക്കിയത്. മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും അതിക്രൂരമായി മർദിച്ച് യുവാവ്, കേസെടുത്ത് പൊലീസ്
അത്താണി ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തി സ്വിഫ്റ്റ് കാർ, സ്റ്റിയറിംഗിന് പിന്നിൽ 17കാരൻ, നിരത്തിൽ പൊലിഞ്ഞത് 21കാരിയുടെ സ്വപ്നങ്ങൾ