ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്നും കാണാതായത് 70 ലക്ഷം രൂപയുടെ സാധനങ്ങള്‍

By Web TeamFirst Published Sep 23, 2021, 6:34 AM IST
Highlights

സ്ഥാപന ഉടമ സ്റ്റോക്ക് ക്ലീയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ പരിശോധിച്ചപ്പോഴാണ് ലക്ഷകണക്കിന്  രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്,  തുടങ്ങിയ സാധനങ്ങളിൽ കുറവ് കണ്ടെത്തിയത്.

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് (Dry fruits and spices) സ്ഥാപനത്തിൽ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു(Theft) വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ (Arrest). കളമശ്ശേരി എച്ച് എം ടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട്  സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന ഉടമ സ്റ്റോക്ക് ക്ലീയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ പരിശോധിച്ചപ്പോഴാണ് ലക്ഷകണക്കിന്  രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്,  തുടങ്ങിയ സാധനങ്ങളിൽ കുറവ് കണ്ടെത്തിയത്.കടത്തിയ വസ്തുക്കൾ പ്രത്യേക പാക്കറ്റുകളിലാക്കി ഇവർ മറിച്ച് വിൽക്കുകയായിരുന്നു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!