കൊല്ലം ചിതറയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Web Desk   | Asianet News
Published : Sep 23, 2021, 12:46 AM IST
കൊല്ലം ചിതറയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്യതു ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. 

കൊല്ലം: ചിതറയില്‍ സ്ത്രിക്ക് ക്രൂര മര്‍ദ്ദനം. ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തിന് ഇരയായ സ്ത്രി പരുക്കുകളോടെ ആശുപത്രിയില്‍. പ്രവാസിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യതു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ക്രൂരമായമായി മര്‍ദ്ദിച്ചത്. ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. നിലവിളികേട്ട് എത്തിയ അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ശ്രമിച്ചു വെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കുട്ടികള്‍ ബഹളം വച്ചു ഇതിനിടയില്‍ സുബിനരക്ഷപ്പെട്ട്അടുത്ത ബന്ധുവിലേക്ക് ഒടികയറി. മര്‍ദ്ദിക്കനായി അന്‍സില്‍ പിന്നാലെ എത്തിയെങ്കിലും ബന്ധുക്കള്‍ തടഞ്ഞു

പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്യതു ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍റ് ചെയ്യതു. പത്ത് വര്‍ഷംമുന്‍മാപിയുന്നു ഇരുവരുടെയും വിവാഹം നേരത്തെ സ്ത്രികള്‍ക്ക് എതിരെ അതിക്രമം നടത്തിയ സംഭവത്തിലെ പ്രതികൂടിയാണ് അന്‍സില്‍ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്