
കാസര്‍കോട് : കാസര്‍കോട് തൃക്കരിപ്പൂരില്‍ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. തൃക്കരിപ്പൂര്‍ നഗരത്തിനടുത്തെ ചൊവ്വേരി മുഹ്‍യുദ്ദീന്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്താണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ ആറിനും പന്ത്രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. പള്ളി പുതുക്കി പണിത ശേഷം പള്ളിക്കകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ഒന്നര വര്‍ഷം മുമ്പ് തുറന്ന നേര്‍ച്ചപ്പെട്ടിയാണിത്.
പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷമാണ് മോഷണം നടന്നത്. ഉച്ച നമസ്ക്കാരത്തിനായി പള്ളിയില്‍ എത്തിയവരാണ് നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തത് കണ്ടത്. ചന്ദേര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയില്‍ സിസി ടിവി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മോഷണമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam