പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തില്‍ മോഷണം; പിന്നിൽ 'നല്ല നടപ്പിന്' വിട്ടയച്ച തടവുകാരന്‍

Published : Aug 19, 2022, 08:45 PM ISTUpdated : Aug 20, 2022, 12:00 AM IST
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തില്‍ മോഷണം; പിന്നിൽ 'നല്ല നടപ്പിന്' വിട്ടയച്ച തടവുകാരന്‍

Synopsis

നല്ല നടപ്പുകാരനെന്ന കണ്ട് ഇളവ് നൽകിയ തടവുകാരനാണ് ജയിലിന്‍റെ സ്വത്ത് തന്നെ മോഷ്ടിച്ചു കടന്നതെന്ന് ജയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ കാണിക്ക വഞ്ചി മോഷണം പോയി. സ്വാതന്ത്യത്തിന്‍റെ 75 വർഷത്തോടനുബന്ധിച്ച് സർക്കാർ വിട്ടയച്ച മോഷണക്കേസിലെ പ്രതിയാണ് മോഷ്ടാവെന്ന് പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ഇയാൾക്ക് വേണ്ടി പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്നലെ രാത്രിയാണ് ജയിൽ വളപ്പിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിക്കപ്പെട്ടത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിനുള്ളിലെ ഗണിപതി ക്ഷേത്രത്തിലെ കാണിക്കയാണ് മോഷണം പോയത്. അതീവ സുരക്ഷയുടെ ജയിൽ വളപ്പിലെ മോഷണം ഏവരെയും ഞെട്ടിച്ചു. സെൻട്രൽ ജയിലിനുളളിലേക്ക് പൊലീസ് കാവലുള്ള പ്രധാന കവാടം വഴി അനുവാദം ഇല്ലാതെ ആര്‍ക്കും കടക്കാൻ കഴിയില്ല. ജയിൽ വളപ്പിലേക്ക് കടക്കാൻ മറ്റ് ചില വഴിയുണ്ട്. ഇതറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന് പൊലീസ് സംശയിച്ചു. വിരൽ അടയാളവും ശേഖരിച്ചു. മണിക്കൂറിനുള്ളിൽ പൊലീസ് കള്ളനെ കണ്ടെത്തി. അടുത്തിടെ ജയിൽ മോചിതനായ തടവുകാരനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Also Read: ബേക്കറിയിൽ മോഷ്ടിക്കാൻ കയറി, പണം കിട്ടിയില്ല; 35000 രൂപയുടെ മധുര പലഹാരങ്ങൾ അടിച്ചുമാറ്റി കള്ളൻ

സ്വാതന്ത്യത്തിന്‍റെ 75 വർഷത്തോടനുബന്ധിച്ച് കൊലക്കേസിൽ ഉള്‍പ്പെടാത്ത 33 തടവുകാരെ സർക്കാർ കഴിഞ്ഞയാഴ്ച വിട്ടയച്ചിരുന്നു. നിരവധി മോഷണക്കേസിലെ പ്രതിയായ 71 കാരനും വിട്ടയച്ചവരിൽ ഉള്‍പ്പെട്ടിരുന്നു. ഇയാളാണ് മോഷ്ടാവെന്ന് പൊലീസ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടാവിന് വേണ്ടി തലസ്ഥാനത്തും പത്തനംതിട്ടയിലുമായി അരിച്ചുപ്പറക്കുകയാണ് പൊലീസ്. നല്ല നടപ്പുകാരനെന്ന കണ്ട് ഇളവ് നൽകിയ തടവുകാരനാണ് ജയിലിന്‍റെ സ്വത്ത് തന്നെ മോഷ്ടിച്ചു കടന്നതെന്ന് ജയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. 

Also Read: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച് മറിച്ചുവിറ്റു, പ്രതി 11 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍ 

കൊള്ളമുതൽ വീട്ടിൽ സൂക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈ ഫെഡ് ബാങ്ക് കവർച്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്. കൊള്ളസംഘത്തെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളമുതൽ വീട്ടിൽ സൂക്ഷിച്ചതിനാണ് ചെങ്കൽപ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇൻസ്പെക്ടർ അമൽരാജിനെ അറസ്റ്റ് ചെയ്തത്. കൊള്ളമുതലായ 31.7 കിലോഗ്രാം സ്വർണത്തിൽ ആറര കിലോഗ്രാം കണ്ടെത്തിയത് പൊലീസ് ഇൻസ്പെക്ടറായ അമൽരാജിന്‍റെ വീട്ടിൽ നിന്നാണെന്ന് അന്വേഷണ സംഘം ഇന്ന് വെളിപ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്