
എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പിടിയിലായത്.
സൈബർ ഡോമിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്.
ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ് അശ്ലീല വീഡിയോകളും കണ്ടെടുത്തു.
വന്‍ കവര്‍ച്ച നടത്തി രാജ്യം വിടാന്‍ ശ്രമിച്ചു; പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബൈ പൊലീസ്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam