
തൃശ്ശൂർ: വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ച് നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസിൽ പരാതി നൽകിയിരുന്നു. പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
Read more at: തൃശ്ശൂരില്‍ ദന്തഡോക്ടറായ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി ...
പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കുമ്പോഴായിരുന്നു ആക്രമണം. ഇതിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്ത് കടന്ന മഹേഷ് കാറിൽ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്. സെപ്തംബർ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കിൽ വച്ചായിരുന്നു ആക്രമണം. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam