കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

By Web TeamFirst Published Mar 16, 2020, 11:41 PM IST
Highlights

കൂടാതെ ഇതേ വിമാനത്തിന്റെ ശുചി മുറിയിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ 473 ഗ്രാം സ്വർണവും കണ്ടെടുത്തു. 

കൊണ്ടോട്ടി: കരിപ്പൂരിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 98 ലക്ഷം രൂപക്കുള്ള 2.350 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻറ്‌സ് വിഭാഗം പിടികൂടി. ഞായറാഴ്പുലർച്ചെ ദുബൈയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൽ സമദ്, ദുബൈയിൽ നിന്നും എത്തിയ പാലക്കാട് സ്വദേശി ജാഫർ, തിങ്കളാഴ്ച ഷാർജയിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ്, പേരാമ്പ്ര സ്വദേശി റിയാസ് എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. 

കൂടാതെ ഇതേ വിമാനത്തിന്റെ ശുചി മുറിയിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ 473 ഗ്രാം സ്വർണവും കണ്ടെടുത്തു. സമദും ജാഫറും അടിവസ്ത്രത്തിൽ ഒളിപ്പിച്ചും അസീസ്, റിയാസ് എന്നിവർ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടു വന്നിരുന്നത്. ഡപ്യൂട്ടി കമ്മീഷണർമാരായ ഡോ എൻ എസ് രാജി,ടിഎ കിരൺ, സൂപ്രണ്ടുമാരായ സി സി ഹാൻസൻ, കെ സുധീർ, എസ് ആശ, ഇൻസ്പക്ടർമാരായ കെ മുരളിധരൻ, ചന്ദൻകുമാർ, സുമിത് നെഹ്‌റ, രമേന്ദ്ര സിംഗ്, രഹെഡ് ഹവീൽദാർമാരായ സി ,അശോകൻ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
 

click me!