പട്ടാപ്പകല്‍ ആശുപത്രിയില്‍ മോഷണ ശ്രമം; വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Published : Mar 09, 2021, 12:12 AM IST
പട്ടാപ്പകല്‍ ആശുപത്രിയില്‍ മോഷണ ശ്രമം; വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Synopsis

വൃദ്ധയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നാട്ടുകാർ പിടികൂടാനെത്തിയപ്പോൾ സ്ഥലത്ത് ചില നാടകീയ രംഗങ്ങളും അരങ്ങേറി. 

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ആശുപത്രിയിൽ പട്ടാപ്പകൽ മോഷണ ശ്രമം. വൃദ്ധയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നാട്ടുകാർ പിടികൂടാനെത്തിയപ്പോൾ സ്ഥലത്ത് ചില നാടകീയ രംഗങ്ങളും അരങ്ങേറി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആശുപത്രിയിൽ മരുന്നു വാങ്ങാൻ വരി നിൽക്കുകയായിരുന്ന സരോജിനിയുടെ മാലയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പൊട്ടിക്കാൻ ശ്രമിച്ചത്. വരിയിലുണ്ടായിരുന്ന മറ്റൊരാൾ ഇത് കണ്ട് ബഹളം വച്ചതോടെ ഇവർ പുറത്തേക്കോടി. പിന്നാലെയോടിയ നാട്ടുകാർ ആശുപത്രിക്ക് പുറത്ത് പ്രതികളെ തടഞ്ഞു നിർത്തി.

ഇതോടെ മോഷ്ടാക്കളിൽ ഒരാൾ സ്വയം മൂക്കിലിടിച്ച് രക്തം വരുത്തി ബോധക്ഷയം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലം സ്വദേശിനികളായ അനു , സഹോദരി ദേവി മുരുകൻ, വേലമ്മ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് സമാന മോഷണ അനുഭവമുണ്ടായ നിരവധിയാളുകൾ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ