
മാന്നാർ: ചെന്നിത്തലയിൽ വിവാഹ വീട്ടിൽ അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ഏഴംഗ സംഘം വീട് കയറി അക്രമണം നടത്തി. അക്രമത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അക്രമണം അഴിച്ച് വിട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നു.
ചെന്നിത്തല ചെറുകോൽ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള വിവാഹ വീട്ടിൽ ഇന്നലെ രാത്രിയിൽ ആണ് ഏഴംഗ സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. ആക്രമി സംഘത്തിലെ മൂന്ന് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20), ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22), ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല ചെറുകോൽ ഉള്ള വരന്‍റെ വീട്ടിൽ വധുവിന്‍റെ വീട്ടിൽ നിന്ന് ബന്ധുക്കൾ എത്തി അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ആണ് അക്രമം നടന്നത്. ബൈക്കിലെത്തിയ യുവാക്കൾ വീടിന് മുന്നിലൂടെ പല തവണ അസഭ്യം പറഞ്ഞ് കൊണ്ട് അമിത വേഗതയിൽ ബൈക്കോടിച്ച് കൊണ്ട് ഭീതി പരത്തി. ഇത് പല തവണ ആവർത്തിച്ചപ്പോൾ വിവാഹ വീട്ടിലെ ആളുകൾ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ തിരിച്ച് പോവുകയും കൂടുതല്‍ ആളുകളുമായി വന്ന് അക്രമം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ ചെറുകോൽ ചിത്തിരയിൽ മിഥുൻ (26), ചെറുകോൽ വിഷ്ണു നിവാസിൽ മനോജ് (26) എന്നിവർക്ക് തലയ്ക്ക് പരിക്കേറ്റു. കല്ല് കൊണ്ടും കമ്പ് കൊണ്ടുമാണ് അക്രമികൾ യുവാക്കളുടെ തലയ്ക്ക് അടിച്ചത് എന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാർ, എസ് ഐ. അഭിരാം, എസ് ഐ ബിജുക്കുട്ടൻ, ജി എസ് ഐ സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ ജഗദീഷ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൂടുതല്‍ വായനയ്ക്ക് : തുരുമ്പെടുത്ത് പൊളിഞ്ഞ് വീഴാറായ ബോഡിയുമായി ഒരു പൊലീസ് ജീപ്പ്; ആര്‍ടിഒ കാണുന്നുണ്ടോയെന്ന് നാട്ടുകാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam