ദീപാവലി ആഘോഷത്തിനിടെ അച്ഛനെയും മകനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; അരുംകൊലയ്ക്ക് കാരണം മുൻവൈരാ​ഗ്യം

Published : Nov 01, 2024, 12:40 PM IST
ദീപാവലി ആഘോഷത്തിനിടെ അച്ഛനെയും മകനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; അരുംകൊലയ്ക്ക് കാരണം മുൻവൈരാ​ഗ്യം

Synopsis

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കിടെ ആന്ധ്രാപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. അച്ഛനും മകനും പേരക്കുട്ടിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കാക്കിനാഡ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 

ബത്തുല രമേശ്, ബത്തുല ചിന്നി (മകൻ), ബത്തുല രാജു (കൊച്ചുമകൻ) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയിൽ വെട്ടേറ്റ് കൈകളിൽ അരിവാളുമായി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്. മുൻ വൈരാഗ്യവും പ്രതികളുടെ കുടുംബത്തിനെതിരെ ഇരകളുടെ കുടുംബം നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാമകൃഷ്ണ റാവു പറഞ്ഞു. 

READ MORE: ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ കനത്ത വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്