
കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam