
പൂനെ: മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ച് കവർച്ചാ സംഘം. പൂനെയിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കവർച്ച നൽകിയത്. മോഷണത്തിന്‍റെ സിസിടി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രരിക്കുന്നുണ്ട്. പൂനെയിലെ ഹിൻജെവാഡിയിലെ ലക്ഷ്മി ചൗക്കിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മോഷണം നടന്നത്.
വ്യാപരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജ്വല്ലറിയിലേക്ക് മൂന്നംഗ കവർച്ചാ സംഘം എത്തിയത്. ജ്വല്ലറിയിലെത്തിയ കവർച്ചാ സംഘത്തിലെ ഒരാൾ ബാഗിൽ നിന്നും തോക്കെടുത്ത് ഉടമയ്ക്ക് നേരെ നീട്ടി. പിന്നാലെ കോളറിൽ പിടിച്ച് വലിച്ചിട്ട് ഭീഷണിപ്പെടുത്തി. മറ്റൊരാൾ ബാഗുമായി കൗണ്ടറിന് മുകളിൽ കയറി സ്വർണ്ണാഭരണങ്ങൾ കവർന്നു. കൂട്ടാളിയും ആഭരണങ്ങൾ ബാഗിലാക്കി. എല്ലാം 20 സെക്കന്‍റിനുള്ളിൽ നടന്നു.
ആഭഗണങ്ങൾ ബാഗിലാക്കിയതോടെ മൂന്നംഗ കവർച്ചാ സംഘം ജ്വല്ലറിയിൽ നിന്നും ഓടി രക്ഷപ്പെട്ടു. ജ്വല്ലറി ഉടമ കൈയ്യിൽ കിട്ടിയ സ്പാനറുമായി മോഷ്ടാക്കളുടെ പിന്നാലെ ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ കള്ളന്മാർ ബൈക്കിൽ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം മോഷണം പോയതായി ഉടമ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിത്തതായി പൊലീസ് പറഞ്ഞു.
Read More : പാല്‍ വാങ്ങാനെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം, ഭീഷണിയും; വയോധികന് കഠിന തടവും പിഴയും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam