
കൊച്ചി: പെരുമ്പാവൂർ വെടിവയ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിലായി. വല്ലം സ്വദേശികളായ കുപ്പിയാൻ വീട്ടിൽ അബൂബക്കർ, മൂത്തേടന്‍ ബൈജു, ചേലാമറ്റം സ്വദേശി ഈരക്കാടൻ സുധീർ, എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.
വെടിവെപ്പിനു ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതിയായ നിസാറിന്‍റെ കച്ചവട പങ്കാളിയാണ് അബൂബക്കര്‍. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈജുവിന്‍റെയും അബൂബക്കറിന്‍റെയും വാഹനത്തിലാണ്. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയില്‍ നിന്നും ബൈജുവിനെ വല്ലത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് വെടിവയ്പ്പിലും ആക്രമണത്തിലും കലാശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam