മൂന്ന് കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ​ഗുളികകളുമായി 3 പേർ ചാലക്കുടിയിൽ പിടിയിൽ

Published : Oct 28, 2022, 05:07 PM ISTUpdated : Oct 28, 2022, 07:19 PM IST
മൂന്ന് കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ​ഗുളികകളുമായി 3 പേർ ചാലക്കുടിയിൽ പിടിയിൽ

Synopsis

തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് ഡ്രൈവർ അടക്കം മൂന്നു പേരെ പോട്ട എക്സൈസ് സംഘം പിടികൂടിയത്. 

കൊച്ചി: തമിഴ്നാട്ടിൽ നാട്ടിൽ നിന്നും എറണാകുളത്തു വിതരണം ചെയ്യുന്നതിനായി കൊണ്ട് വന്നിരുന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ഗുളികകളുമായി 3 പേർ ചാലക്കുടി എക്സൈസിന്റെ പിടിയിലായി. തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് ഡ്രൈവർ അടക്കം മൂന്നു പേരെ പോട്ട എക്സൈസ് സംഘം പിടികൂടിയത്. 

അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; ഫോണും നൽകുന്നില്ല

ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീഡിയോയുമായി പ്രതി

ബലാത്സംഗക്കേസിൽ ജയിലിലായിരുന്ന റീൽസ് താരം വിനീത് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പുതിയ വീഡിയോ സ്റ്റോറിയുമായി രംഗത്ത്. ആഡംബരകാറിൽ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വീഡിയോക്കൊപ്പം കുറിപ്പും നൽകിയാണ് ബലാത്സംഗക്കേസിലെ പ്രതിയുടെ പുതിയ വീഡിയോ. ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്‍റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോല്ലേ എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.

കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ടിക്ക് ടോക്ക് - റീൽസ് താരമായ വിനീത് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതി ഉണ്ടായിരുന്നു. ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തിയിരുന്നു. കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്