പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു

Published : Mar 04, 2019, 09:46 PM ISTUpdated : Mar 04, 2019, 10:27 PM IST
പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു

Synopsis

വ്യാപാരിയുടെ കടയിലെത്തിയ പ്രതികള്‍ ഇയാള്‍ നിയമം തെറ്റിച്ചെന്നും പിടികൂടാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു

മുംബൈ: പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയില്‍ നിന്നും മൂന്നുപേര്‍ പണം തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയുടെ കയ്യില്‍ നിന്നും 4.10 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 

വ്യാപാരിയുടെ കടയിലെത്തിയ പ്രതികള്‍ ഇയാള്‍ നിയമം തെറ്റിച്ചെന്നും പിടികൂടാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി 25 നും മാര്‍ച്ച് 2 നും ഇടക്ക് നിരവധി തവണയാണ് വ്യാപാരിയെ പ്രതികള്‍ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയത്. ഇതിന് പിന്നാലെ 4.10 ലക്ഷം രൂപ വ്യാപാരി ഇവര്‍ക്ക് കൈമാറി.  പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി
പബ്ബിന് മുന്നിൽ വച്ച് നടപ്പാതയിലൂടെ പോയിരുന്നവർക്ക് നേരെ കാർ ഓടിച്ച് കയറ്റി, ഡെർബിയിൽ ഇന്ത്യക്കാരനെതിരെ കുറ്റങ്ങൾ ചുമത്തി