മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

Published : Mar 12, 2022, 08:14 AM ISTUpdated : Mar 12, 2022, 10:22 AM IST
മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

Synopsis

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി. ഒരാഴ്ചമുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരി(Anez Anzare)ക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും (Sexual Assault) ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി. ഒരാഴ്ചമുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടു (Me too) പോസ്റ്റ് ഇട്ടിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

'പുറത്തു പറഞ്ഞാല്‍ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു'; ലിജു കൃഷ്ണയില്‍ നിന്ന് നേരിട്ട അതിക്രമത്തെക്കുറിച്ച് യുവതി

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയില്‍ (Liju Krishna) നിന്ന് താന്‍ നേരിട്ട ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി. കടുത്ത ലൈംഗിക അതിക്രമമാണ് നേരിടേണ്ടിവന്നതെന്നും രണ്ട് വര്‍ഷത്തോളം ശാരീരികവും മാനസികവുമായ ചൂഷണം തനിക്ക് നേരിടേണ്ടിവന്നെന്നും യുവതി പറയുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജേഷ് അറസ്റ്റിൽ


ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക  പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ ഉടമയും ടാറ്റൂ ആ‍ർട്ടിസ്റ്റുമായ പി എസ് സുജേഷ് അറസ്റ്റിൽ. കൊച്ചി നഗരത്തിൽ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളെവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം