
കൊല്ലം: ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് (Police) പിടികൂടി. പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് (Ranjith -26) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പേരൂരില്‍ ഉത്സവത്തിനെത്തിയ യുവതിയെ സംഘം അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഭവം.
അക്രമികള്‍ക്കെതിരെ പ്രതികരിച്ച യുവതിയുടെ സഹോദരന്‍ സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിച്ചു. യുവതിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന മാതാവിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും പൊലീസ് കേസ് രജിസ്്റ്റര്‍ ചെയ്തു.
സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ പി അനീഷ്, സ്വാതി, മധു, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഒളിവില്‍ നിന്ന് പിടികൂടിയത്.
ഭാര്യാസഹോദരിയെ നടുറോട്ടില്‍ വെട്ടിക്കൊന്നു പ്രതിയെ ഇന്ന് ഹാജരാക്കും
ഇടുക്കി: തൊടുപുഴയില്‍ ഭാര്യ സഹോദരിയെ നടുറോട്ടിലിട്ടു കുത്തിക്കൊന്ന കേസിലെ പ്രതി ഷംസുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ടാണ് വെങ്ങല്ലൂര്‍ സ്വദേശി ഹമീലയെ (54) കുടുംബവഴക്കിന്റെ പേരില്‍ ഷംസുദ്ദീന്‍ കൊലപ്പെടുത്തിയത്. ലഹരിക്കടിമയായ ഷംസുദ്ദീന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ്. തന്റെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം ഹമീലയാണെന്ന് ആരോപിച്ചായിരുന്നു ഷംസുദ്ദീന്റെ ആക്രമണം. തൊടുപുഴ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഹമീലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് ശേഷം സംസ്‌കരിക്കും. കൊലപാതകം, ഹലീമ, ഷംസുദ്ദീന്‍, ഇടുക്കി, കഴിഞ്ഞ ദിവസം ആറരയോടൊണ് ഹലീമയെ പ്രതി പിന്നില്‍ നിന്ന് കുത്തിക്കൊലപ്പെടുത്തിയത്. നിരവധി കുത്തേറ്റ ഹലീമ ജീവനായി അയല്‍വീട്ടിലേക്ക് ഓടിയൈങ്കിലും പ്രതി പിന്തുടര്‍ന്ന് ആക്രമിച്ചു. ഇയാള്‍ ലഹരിമരുന്നിന് അടിമയായ വ്യക്തിയാണെന്ന് നാട്ടുകാര്‍ പറയുന്നു.