
ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ നജ് ല ആത്മഹത്യചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും സിവില്‍ പൊലീസ് ഓഫീസറുമായ റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും . സ്ത്രീപീഡനം ,ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് റെനീസിനെതിരെ കേസെടുത്തിരിക്കുന്നത്. നജ് ല ആത്ഹമത്യ ചെയ്ത വിവരം പുറത്ത് വന്നയുടെന്‍ തന്നെ പൊലീസ് റെനീസിനെ കസ്റ്റഡിയിലെടുത്തിരുന്നു.
മരണത്തിന് പിന്നില്‍ റെനീസിന് പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് നജ് ലയുടെ സഹോദരിയും അമ്മയുടമടക്കം ബന്ധുക്കളുടെ മൊഴിയെടുത്തു. നിരന്തര പീഡനത്തെകുറിച്ച് ഇവര്‍മൊഴി നല്‍കി. തുടർന്ന് ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച ശേഷമാണ് റെനീസിനെതിരെ കേസെടുത്തത്.
നജ് ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. റെനീസിന്‍റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വിട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയില് എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ് ല പറഞ്ഞു. നജ് ല , മക്കളായ ടിപ്പു സുല്ത്താന‍്, മലാല എന്നിവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസറാണ് റെനീസ്.
കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പൊലീസിനോട് പറഞ്ഞു. റെനീസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടിൽ നിന്ന് പോകുമ്പോൾ അസ്വാഭാവികത ഒന്നും ഇല്ലെന്നായിരുന്നു റെനീസിന്റെ മൊഴിയെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് അയൽക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നജ് ലയുടെ വാക്കുകൾ
''റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റനീസ് പറഞ്ഞിരുന്നു. ഇതംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നജ്ലയെ റനീസ് നിരന്തരം മര്‍ദ്ദിച്ചിരുന്നു. നജ്ല ആത്മഹത്യ ചെയ്തതിന്റ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ നജ്ലയും റനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നജല ഒരു ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റനീസ് മാറ്റിയതാണ്''. അതിൽ അന്വേഷണം വേണമെന്നും റനീസിനെതിരെ ആത്മ ഹത്യ പ്രേരണക്കും ഗാർഹിക പീഡനത്തിനും കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam