'മറ്റൊരു സ്ത്രീയുമായി ബന്ധം'; പൊലീസ് ക്വാര്‍ട്ടേഴ്സിലെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്, അന്വേഷണം

Published : May 11, 2022, 06:40 PM ISTUpdated : May 11, 2022, 06:56 PM IST
'മറ്റൊരു സ്ത്രീയുമായി ബന്ധം'; പൊലീസ് ക്വാര്‍ട്ടേഴ്സിലെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്,  അന്വേഷണം

Synopsis

പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം. പൊലീസുകാരന‍് കൂടിയായ ഭര്‍ത്താവ് റെനീസ് നജ് ലയെ  നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് സഹോദരി നഫ്ല  എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം. പൊലീസുകാരന‍് കൂടിയായ ഭര്‍ത്താവ് റെനീസ് നജ് ലയെ  നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് സഹോദരി നഫ്ല  എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയുമായി റനീസിന് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ വന്നിട്ടുണ്ടെന്നും നഫ് ല പറഞ്ഞു. അതേസമയം സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെതിരെ കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിനെതിരെയാണ് സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. റെനീസ് ഭാര്യ നെജ് ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ പൊലീസ് കസ്റ്റഡിയിലാണ് റെനീസ്

നജ് ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. റെനീസിന്‍റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വിട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയില് എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ് ല പറഞ്ഞു. നജ് ല , മക്കളായ ടിപ്പു സുല്ത്താന‍്, മലാല എന്നിവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊവിഡ് പരിശോധന ഫലം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍പോസ്റ്റ്മോര്‍ട്ട്ം നടത്തിയത്. 

ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അ‍ഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.  വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസറാണ് റെനീസ്. ഇന്നലെ രാത്രി ജോലിക്ക് പോയപ്പോഴാണ് സംഭവം. 

രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പൊലീസിനോട് പറഞ്ഞു. റെനീസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടിൽ നിന്ന് പോകുമ്പോൾ അസ്വാഭാവികത ഒന്നും ഇല്ലെന്നായിരുന്നു റെനീസിന്റെ മൊഴിയെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് അയൽക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

നജ് ലയുടെ വാക്കുകൾ

''റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റനീസ് പറഞ്ഞിരുന്നു. ഇതംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നജ്ലയെ റനീസ് നിരന്തരം മര്‍ദ്ദിച്ചിരുന്നു. നജ്ല ആത്മഹത്യ ചെയ്തതിന്റ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ നജ്ലയും റനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നജല ഒരു ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റനീസ് മാറ്റിയതാണ്''. അതിൽ അന്വേഷണം വേണമെന്നും റനീസിനെതിരെ ആത്മ ഹത്യ പ്രേരണക്കും ഗാർഹിക പീഡനത്തിനും കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ