എംഡിഎംഎ കച്ചവടം; മൂന്നു യുവാക്കള്‍ പിടിയില്‍

Published : Sep 12, 2023, 07:40 PM IST
എംഡിഎംഎ കച്ചവടം; മൂന്നു യുവാക്കള്‍ പിടിയില്‍

Synopsis

ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

കല്‍പ്പറ്റ: വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. വെള്ളമുണ്ട സ്വദേശികളായ വരാമ്പറ്റ മൂരികണ്ടിയില്‍ മുഹമ്മദ് ഇജാസ് (26), വരാമ്പറ്റ ആലമ്പടിക്കല്‍ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 37.63 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോറോം ടൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. ലഹരി വിരുദ്ധ സ്‌ക്വഡിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ തൊണ്ടര്‍നാട് സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ എം.എ. ഷാജി, എസ്.സി.പി.ഒ കല രഞ്ജിത്, സി.പി.ഒമാരായ മുസ്തഫ, റോസമ്മ ഫ്രാന്‍സിസ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

ആലപ്പുഴ എംഡിഎംഎ വില്‍പ്പന; മുഖ്യപ്രതി അറസ്റ്റില്‍

ആലപ്പുഴ: പുളിങ്കുന്ന് കൊറത്തറ ഭാഗത്ത് എംഡിഎംഎ വില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം ചേലാരി മുന്നിയൂര്‍ പഞ്ചായത്ത് കക്കാട്ടുപറമ്പ് വെളിമുക്ക് വീട്ടില്‍ നിസാറി(42)നെ ആണ് മലപ്പുറത്തു നിന്നും പുളിങ്കുന്ന് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ നിസാം എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടോണി വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനു വര്‍ഗീസ്, വിഷ്ണുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ അഞ്ച് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

  അടിച്ച് പൂസ്, വണ്ടി ഹൈവേയിൽ; 'എല്ലാവരും നേരേയല്ലേ ഓടിക്കുന്നത്, ഞാൻ തിരിച്ചോടിക്കാം'; ശേഷം സംഭവിച്ചത്!

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം.. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം