
വണ്ടൂർ: എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നീ എക്‌സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കാളികാവിലും ചെറുകോടിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
ചോക്കാട് കേളുനായർപടി സ്വാലിഹ് (ശാനു-29), പുന്നക്കാട് പാറാട്ടി ജുനൈസ്(32) എന്നിവരെ ചെറുകോട് വെച്ചും ചോക്കാട് പുലത്ത് അഫ്‌സൽ (29) എന്നയാളെ കാളികാവ് ഏനാദിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്നും എട്ട് ഗ്രാം എം ഡി എം എ, ഏഴ് ഗ്രാം ഹാശിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. കാളികാവ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ എം ഒ വിനോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ബെംഗളൂരിൽ നിന്നും സുഹൃത്തുക്കളെ ഉപയോഗിച്ച് അഫ്‌സൽ കടത്തിക്കൊണ്ട് വരുന്ന മയക്കുമരുന്ന് നിലമ്പൂർ മേഖലയിലെ കാളികാവ്, ചോക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതായി എക്‌സൈസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.
മലയോര മേഖലയിൽ യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ ന്യൂ ജനറേഷൻ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. 85 ഗ്രാമോളം എം ഡി എം എയുമായി അസം സ്വദേശി കഴിഞ്ഞമാസം വാണിയമ്പലത്ത് വെച്ച് പിടിയിലായിരുന്നു.
ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി ശിജുമോൻ, ആർ പി സുരേഷ് ബാബു, ഡി ശിബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺകുമാർ, വി ലിജിൻ, മുഹമ്മദ് അഫ്‌സൽ, എ ശംനാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി രജനി, സോണിയ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam