പ്രണയം നിരസിച്ചതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 3 യുവാക്കള്‍ പിടിയില്‍

Published : Mar 09, 2022, 01:35 PM IST
പ്രണയം നിരസിച്ചതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 3 യുവാക്കള്‍ പിടിയില്‍

Synopsis

Murder attempt : പ്രതികളില്‍ ഒരാളായ ശിവ നേരത്തെ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.  പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ പാതാളത്താണ് പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് (Murder attempt). ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് (Student) നേരെ ആക്രമണം നടന്നത്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ പാതാളം വള്ളോപ്പിള്ളി സ്വദേശി നാഗരാജിന്‍റെ മകന്‍ ശിവ, ഇയാളുടെ ബന്ധുവായ കാര്‍ത്തി ഇവരുടെ സുഹൃത്ത്  ചിറക്കുഴി സെല്‍വം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവയ്ക്കും കാര്‍ത്തിക്കും 18 വയസ് ആണ് പ്രായം. പ്രതികളില്‍ ഒരാളായ ശിവ നേരത്തെ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും ശിവയും സുഹൃത്തുക്കളും നേരത്തെയും തന്നെ ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസവും സ്കൂള്‍ വിട്ട് വരവെ ശിവയും കൂട്ടുകാരും പെണ്‍കുട്ടിയെ കളിയാക്കി. ഓട്ടോയിലെത്തിയ സംഘം തനിക്ക് നേരെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് പരിഹസിച്ചു. മുന്നോട്ട് നടന്ന് പോകവെ വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഓട്ടോറിക്ഷ തനിക്ക് നേരെ പാഞ്ഞു വരുന്നത് കണ്ട് ഓടി മാറി. ഇല്ലായിരുന്നെങ്കില്‍ വാഹനം തന്നെ ഇടിച്ചിടുമായിരുന്നുവെന്നും കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി രക്ഷിതാവിനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി പൊലീസ് ഉടനെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം