
തൃശ്ശൂര്‍: തൃശൂർ ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. ചാലക്കുടി ദേശീയപാതയിൽ (National highway)181 കിലോയ്ക്കധികം കഞ്ചാവ് പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്ന് വൻ തോതിൽ കഞ്ചാവെത്തുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്ത്വത്തിലുള്ള സ്ക്വാഡും ചാലക്കുടി പൊലീസും ദേശീയ പാതയിൽ പരിശോധന ശക്തമാക്കിയത്.
നിരീക്ഷണത്തിന് ശേഷം സംശയമുള്ള വാഹനങ്ങൾ നിരന്തരമായി പരിശോധിച്ചതിൽ നിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങൾ മനസിലായത്. മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികൾ 181 കിലോ കഞ്ചാവ് കൊണ്ടുവന്നത്. സനൂപ്, സാദിഖ് വിഷ്ണു എന്നിവരാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവ് എറണാകുളം ജില്ലയിലേക്ക് മൊത്തവിതരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
കഞ്ചാവിന്റെ ഉറവിടത്തിനെ കുറിച്ചും ഇതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്തവരെയും പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു വരുന്നുണ്ട്. ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറികളും, പഴങ്ങളും കൊണ്ടുവരുന്ന വ്യാജേനയാണ് വാഹനങ്ങളിൽ കഞ്ചാവ് കടത്തുന്നത്.
Read More: ലഹരി സംഘത്തിലെ 'ടീച്ചര്‍'; സുസ്മിത ഫിലിപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Read More: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam