തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് പാഴ്സൽ വഴി എത്തിച്ച 60 കിലോഗ്രാം പിടികൂടി

By Web TeamFirst Published Oct 7, 2021, 12:19 AM IST
Highlights

തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് പാഴ്സലൽ സർവ്വീസിൽ നിന്നും വാങ്ങിയ അനൂപിനെനയും പിടികൂടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പേയാട് അനീഷിൻെറ് വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും അനീഷിനൊപ്പം കഞ്ചാവെത്തിച്ച സജിയ്ക്കെതിരെയും എക്സൈസ് കേസെടുത്തിരുന്നു..

ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച് അഞ്ചുപേരാണെന്ന് എക്സൈസ് കണ്ടെത്തി. പാഴ്സൽ സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പൊതികളെടുത്തവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അനൂപിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ അനൂപിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. 

അനൂപിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്തിയൂർക്കോണം മൂങ്ങോട് ക്വാറിയിൽ വച്ചിരുന്ന 60 കിലോ കഞ്ചാവു കൂടി കണ്ടെത്തിയത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് കണ്ടെത്തിയത്. മറ്റ് നാലു പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

ആക്രിയായി വിറ്റ വിമാനം പാലത്തിനടിയിൽ, അമ്പരന്ന് ജനം; വിശദീകരിച്ച് എയർ ഇന്ത്യ

ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചത്; എൻസിബിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര എൻസിപി വക്താവ്

click me!