
തൃശ്ശൂർ: തൃശ്ശൂരിലെ അക്യുപങ്ചർ ചികിത്സാ മരണത്തിൽ കൂടുതൽ നടപടി. ഏഴ് പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ. നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദേശം നൽകി. കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. ആറ് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു.
കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല. അതേ സമയം, മരണകാരണം പ്രസവ ശേഷമുള്ള പരിചരണമില്ലായ്മ ആണെന്ന വിവരം പുറത്തവരുന്നുണ്ട്. മുഹ്സിനിയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായിരുന്നു എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയാണെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam