'നെതര്‍ലന്റില്‍ ജോലി ശരിയാക്കാം'; യുവാവില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷം തട്ടിയ പ്രതി പിടിയില്‍

Published : Mar 12, 2024, 07:45 PM IST
'നെതര്‍ലന്റില്‍ ജോലി ശരിയാക്കാം'; യുവാവില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷം തട്ടിയ പ്രതി പിടിയില്‍

Synopsis

നെതര്‍ലന്റില്‍ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് പല സമയങ്ങളിലായി 1,75,000 രൂപ കൈപ്പറ്റുകയായിരുന്നെന്ന് പരാതി.

തൃശൂര്‍: നെതര്‍ലന്റില്‍ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് 1,75,000 രൂപയുമായി മുങ്ങിയ പ്രതി പിടിയില്‍. കൂര്‍ക്കഞ്ചേരി വടൂക്കര എ.കെ.ജി. നഗര്‍ സ്വദേശിയായ പുതിയ വീട്ടില്‍ പി.ആര്‍. പ്രേംകുമാറി(36)നെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്.

2023 ഡിസംബറിലാണ് സംഭവം നടന്നത്. നെതര്‍ലന്റില്‍ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് പല സമയങ്ങളിലായി പണം കൈപ്പറ്റുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ജോലി നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു. ഇതോടെ യുവാവ് കഴിഞ്ഞ ജനുവരിയില്‍ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് മനസിലാക്കി. പിന്നീട് വിശദമായ അന്വേഷണത്തില്‍ പ്രതി തമിഴ്നാട്, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിന്നീട് നാട്ടിലെത്തിയ പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. 

പ്രതിക്ക് നെടുപുഴ, വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകളുള്ളതായും അന്വേഷണസംഘം അറിയിച്ചു. നെടുപുഴ ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരമുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോഷി ജോര്‍ജ് എന്നിവരാണ് ഉണ്ടായിരുന്നത്.

മാലിന്യങ്ങൾക്കൊപ്പം കിടന്ന ചാക്കിൽ പതിനായിരം രൂപ; കിട്ടിയത് ഹരിത കര്‍മ്മസേന അംഗത്തിന്, ഉടൻ ചെയ്തത് ഇക്കാര്യം 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ