രാജേശ്വരി എന്ന ഹരിത കര്‍മ്മ സേനാംഗം എടുത്ത ചാക്കില്‍ നിന്നാണ് പതിനായിരം രൂപ ലഭിച്ചത്.

ആലപ്പുഴ: മാലിന്യത്തില്‍ നിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഹരിത കര്‍മ്മസേന. നഗരസഭയിലെ സൗത്ത് ഫസ്റ്റ് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന ഹരിതകര്‍മ്മ സേന അംഗങ്ങള്‍ സെഗ്രിഗേഷന്‍ ചെയ്തിരുന്ന സ്ഥലത്തു നിന്ന് രാജേശ്വരി എന്ന ഹരിത കര്‍മ്മ സേനാംഗം എടുത്ത ചാക്കില്‍ നിന്നാണ് പതിനായിരം രൂപ ലഭിച്ചത്. ഉടനെ തന്നെ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എഎസ് കവിതയെ വിവരം അറിയിച്ചു.

തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുമാര്‍, ടെന്‍ഷി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ പണത്തിന്റെ അവകാശിയായ അല്‍റാസി ഓട്ടോ മൊബൈല്‍സ് ആന്‍ഡ് സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തിന്റെ ഉടമയായ റാഷിദിന് പണം തിരികെ കൈമാറി. നഗരസഭാധ്യക്ഷ കെകെ ജയമ്മ രാജേശ്വരിയുടെ വീട്ടിലെത്തി രാജേശ്വരിയുടെ സത്യസന്ധതയ്ക്ക് ആദരവ് നല്‍കി. സ്ഥിരംസമിതി അധ്യക്ഷരായ എഎസ് കവിത, എംആര്‍ പ്രേം, കൗണ്‍സിലര്‍ സുമ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പേടിഎമ്മിനും ഫോണ്‍പേയ്ക്കും പുതിയ എതിരാളി; വന്‍ നീക്കവുമായി ജിയോ, 'സൗണ്ട് ബോക്‌സു'കളുമായി ഉടനെത്തും

YouTube video player