
പാലക്കാട്: തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയില്‍. അസാം സ്വദേശികളായ മിറാസുല്‍ ഇസ്ലാം, റസീതുല്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തൃത്താല വി.കെ കടവ് റോഡില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരു ചക്ര വാഹനത്തില്‍ കടത്തി കൊണ്ടുവരികയായിരുന്ന ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്.
തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘമാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. തൃത്താല ടൗണിനു സമീപത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തൃത്താലയില്‍ മയക്കുമരുന്ന് വ്യാപിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ എക്‌സൈസിന് മന്ത്രി എന്ന നിലയില്‍ ശക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ക്രിസ്മസ് -ന്യൂ ഇയര്‍ കാലത്ത് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. തൃത്താല മേഖലയില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ടു പിടിച്ച 12 മയക്കുമരുന്ന് കേസുകളില്‍ അഞ്ചാമത്തെ വലിയ മയക്കുമരുന്ന് കേസാണിത്. പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കിയ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം യുനുസിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി രാജേഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെഎ മനോഹരന്‍, പ്രിവന്റീവ് ഓഫീസര്‍ വിപി മഹേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. അരുണ്‍, കെ.നിഖില്‍, ഫ്രന്നറ്റ് ഫ്രാന്‍സിസ്, കവിത റാണി, ഇവി അനീഷ് എന്നിവരെയും അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്നും എംബി രാജേഷ് അറിയിച്ചു.
കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam