ടോള്‍ തുക സംബന്ധിച്ച തര്‍ക്കം; ടോൾ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കിന് തല്ലിക്കൊന്ന് അക്രമികൾ

Published : Jun 06, 2023, 10:41 AM ISTUpdated : Jun 06, 2023, 11:01 AM IST
ടോള്‍ തുക സംബന്ധിച്ച തര്‍ക്കം; ടോൾ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കിന് തല്ലിക്കൊന്ന് അക്രമികൾ

Synopsis

വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കാർ യാത്രക്കാരും പവനും തമ്മിൽ തർക്കമുണ്ടായിരുന്നു. പവനും സുഹൃത്ത് മഞ്ജുനാഥയും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് വരെ കാത്തുനിന്ന ഇവർ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.

ബെംഗളുരു: ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിലെ ടോൾ ഗേറ്റ് ജീവനക്കാരനെ കാർ യാത്രികർ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് അക്രമം. രാമനഗര ജില്ലയിലെ കാരെക്കല്‍ പവൻ കുമാർ നായക് എന്ന 26കാരനാണ് കൊല്ലപ്പെട്ടത്.  മൈസുരുവിലേക്കുള്ള പാതയിലെ ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലാണ് പവന്‍ ജോലി ചെയ്തിരുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കാർ യാത്രക്കാരും പവനും തമ്മിൽ തർക്കമുണ്ടായിരുന്നു.

പവനും സുഹൃത്ത് മഞ്ജുനാഥയും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് വരെ കാത്തുനിന്ന ഇവർ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. നാട്ടുകാരായ ആളുകള്‍ ഇടപെട്ടതിനേ തുടര്‍ന്നായിരുന്നു ടോള് പ്ലാസയിലെ വാക്കു തര്‍ക്കം അവസാനിപ്പിക്കാന്‍ അക്രമികള്‍ തയ്യാറായത്.

എന്നാല്‍ പവനോടുള്ള പക ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇയാളെ ഹോക്കി സ്റ്റിക്ക് വച്ച് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് അക്രമികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്