18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

Published : Jan 14, 2025, 08:27 AM ISTUpdated : Jan 14, 2025, 08:28 AM IST
18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

Synopsis

പോളിഷ് നഗരമായ കറ്റോവിസിൽ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 

വാർസോ: 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രതിയായ യുവാവ്. വിക്ടോറിയ കോസിയേൽസ്‌ക എന്ന പെൺകുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മാറ്റ്യൂസ് ഹെപ്പ എന്നയാൾ ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി പറഞ്ഞത്. 

2023 ഓ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോളിഷ് നഗരമായ കറ്റോവിസിൽ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഒരു കാർ റിപ്പയർ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിച്ചു. തുടർന്ന് പെൺകുട്ടിയുമായി പ്രതി തന്റെ ഫ്ലാറ്റിലേയ്ക്ക് പോയി. ഫ്ലാറ്റിൽ എത്തി അൽപ്പ സമയത്തിന് ശേഷം ഉറങ്ങിപ്പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പ്രാദേശിക വെബ്സൈറ്റായ എസ്ക റിപ്പോർട്ട് ചെയ്തു. 

ടോസ് ചെയ്തപ്പോൾ ഹെഡ് വീണാൽ പെൺകുട്ടിയെ കൊലപ്പെടുത്തണമെന്നും ടെയിൽ വീണാൽ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി 'ദി ഡൈസ് മാൻ' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തിൽ ചുറ്റിനടന്ന് സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി ഗ്ലിവൈസിലെ കോടതിയിൽ പറഞ്ഞു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ താൻ ഒരു നാണയം ഉപയോഗിക്കാറുണ്ട്. എന്തുകൊണ്ടാണ് താൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേർത്തു. കേസിലെ ആദ്യ ഹിയറിംഗ് ജനുവരി 8ന് നടന്നിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും. 

READ MORE: സ്ത്രീ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത; മരണ കാരണം സഹോദരന്റെ അടിയേറ്റതെന്ന് പരാതി, കേസ് എടുത്ത് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം