
തൃശൂർ: തൃശൂരിലെ തിരുവിതാംകൂർ നിധി ലിമിറ്റഡ് തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വരും ദിവസങ്ങളിൽ കൂടുതല് പേര്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. അനധികൃത പണമിടപാട് സ്ഥാപനം നടത്തി 12 ശതമാനം പ്രതിമാസ പലിശ വാഗ്ദാനം ചെയതാണ് തിരുവിതാംകൂർ നിധി ലിമിറ്റഡ് തട്ടിപ്പ് നടത്തിയിരുന്നത്.
പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയന്തോളിലുള്ള പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. ഇതുവരെ രണ്ട് കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. നിരവധി പേർ സമാനമായ പരാതികൾ നൽകിയിട്ടുണ്ട്. പതിനഞ്ചോളം പ്രതികളാണ് കേസിലുൾപെട്ടിട്ടുള്ളത്. ഇതില്‍ 10 ലക്ഷം രൂപ നഷ്ടമായ തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ പുഴയ്ക്കൽ രതീഷ് , വിൽവട്ടം പാടൂക്കാട് നവീൻകുമാർ കോലഴി അരിമ്പൂർ വീട്ടിൽ ജുവിൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
നാവിക സേന രഹസ്യം ചോര്‍ത്തിയ കേസ്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ
കൂടുതല്നൂ പണം മോഹിച്ച് നിധിയില്‍ നിക്ഷേപിച്ചവര്‍ക്ക് മുതലുമില്ല പലിശയുമില്ല എന്ന സ്ഥിതിയാണ്. നൂറുകണക്കണക്കിന് ആളുകള് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികളുമായെത്തുമെന്നാണ് കരുതുന്നത്. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam