
മലപ്പുറം: പൊന്നാനിയിൽ 14- കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19- കാരൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ സംഭവത്തെത്തുടർന്ന് ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
Read More: ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മിഷൻ നിർദേശം
ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂടുതൽ തവണ പീഡനത്തിന് ഇരയായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊന്നാനി പൊലീസ് കേസെടുത്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More: ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മിഷൻ നിർദേശം
കൊണ്ടോട്ടി ബലാത്സംഗ ശ്രമം; പ്രതിയായ പതിനഞ്ചുകാരന്‍റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam