
കൊല്ലം: നിധി നൽകാമെന്ന പേരിൽ പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വയനാട് സ്വദേശിയെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ലക്കിടി സ്വദേശി രമേശനെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. ഇയാൾ ഇതിന് മുമ്പും സമാന കേസിൽ പിടിയിലായ ആളാണെന്ന് പൊലീസ് പറയുന്നു. പുനലൂർ സ്വദേശി നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.
അതിനിടെ, കോഴിക്കോട് പയ്യോളിയില്‍ ചാത്തന്‍ സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന പ്രതി പിടിയിലായി. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് പയ്യോളി പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫിയെ പയ്യോളി സിഐ സുഭാഷും സംഘവും പിടികൂടിയത്. തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മദ്രസ അധ്യാപകന്‍ നാല് മാസം മുന്‍പ് തീവണ്ടി യാത്രക്കിടെയാണ് മുഹമ്മദ് റാഫിയെ പരിചയപ്പെടുന്നത്. മന്ത്രവാദവും പച്ചമരുന്ന് ചികിത്സയും നടത്തുന്ന ആളാണെന്ന് മുഹമ്മദ് ഷാഫി പരിചയപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുള്ള മദ്രസ അധ്യാപകനെ സഹായിക്കാമെന്നുറപ്പ് നല്‍കിയതോടെ പയ്യോളിയില്‍ ഇയാള്‍ക്ക് അധ്യാപകന്‍ താമസത്തിനും ചികിത്സക്കും സൗകര്യമൊരുക്കി. കഴിഞ്ഞ മാസം 22 വീട്ടിലെത്തി നിസ്കരിക്കണെമെന്ന് അറിയിച്ചപ്പോള്‍ അതിനും സൗകര്യം ചെയ്തു. ഇതിനിടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണവും മോഷിച്ച് മുഹമ്മദ് ഷാഫി കടന്നു. പിന്നീട് അധ്യാപകന്‍റെ ഭാര്യയെ വിളിച്ച് വീട്ടില്‍ മോഷണം നടക്കാന്‍ സാധ്യത ഉണ്ടെന്നും അലമാര രണ്ട് ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നും നിര്‍ദ്ദേശിച്ചു. അലമാര തുറന്നപ്പോള്‍ മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞു. ഇക്കാര്യം മുഹമ്മദ് ഷാഫിയോട് ചോദിച്ചപ്പോള്‍ ചാത്തന്‍ സേവയിലൂടെ തിരിച്ച് കിട്ടുമെന്നായിരുന്നു മറുപടി.ഇലന്തൂരിലെ വാര്‍ത്ത പുറത്ത് വന്നതോടെ മുഹമ്മദ് ഷാഫിക്കെതിരെ മദ്രസ അധ്യാപകന്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam