ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ് ആയ ഇൻഡിഗോ ചെക്കിങ് കൗണ്ടറുകളിൽ ബോർഡിങ് പാസ് നൽകുന്നതിന് അധിക പണം ഈടാക്കുന്നുണ്ട്.

ദില്ലി : ചെക്ക് ഇൻ കൗണ്ടറുകളിൽ വിമാനക്കമ്പനികൾ ബോർഡിങ് പാസ് നൽകുന്നതിന് അധിക പണം ഈടാക്കുന്നത് വിലക്കി വ്യോമയാന മന്ത്രാലയം. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ് ആയ ഇൻഡിഗോ ചെക്കിങ് കൗണ്ടറുകളിൽ ബോർഡിങ് പാസ് നൽകുന്നതിന് അധിക പണം ഈടാക്കുന്നുണ്ട്. 1937 ലെ എയ‍ര്‍ ക്രാഫ്റ്റ് നിയമമനുസരിച്ച് അധിക തുക ഇടാക്കുന്ന ചട്ട വിരുദ്ധമാണെന്നാണ് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. 

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്: വിചാരണ നടപടികൾ തുടങ്ങി

ഇന്റിഗോ തിരുത്തിയാൽ നല്ലത്, നിലപാടിൽ മാറ്റമില്ലെന്ന് ഇപി

കണ്ണൂർ: ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ നിന്ന് പിന്മാറാതെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ഇന്ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. യാത്രക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയ അദ്ദേഹം തനിക്ക് എതിരെ വന്നത് കോടതിയുടെ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞു. താൻ ഇന്റിഗോ വിമാനത്തിൽ കയറാതിരിക്കുന്നതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എഫ് ഐ ആറിൽ രേഖപ്പെടുത്തുന്നത് പരാതി നൽകുന്നവർ പറയുന്ന കാര്യങ്ങളാണെന്ന് പറഞ്ഞ് തനിക്കെതിരെ ചുമത്തിയ കേസിനെ അദ്ദേഹം നിസാരവത്കരിച്ചു. ഇന്റിഗോ വിമാനക്കമ്പനി തിരുത്തിയാൽ നല്ലതാണെന്ന് പറഞ്ഞ ഇപി ജയരാജൻ, ഇന്റിഗോ വിമാന കമ്പനിക്ക് എതിരായി താൻ എടുത്ത നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. ഇ പി ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ച് പ്രതിഷേധിക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പറയുന്നു.

ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബെയിൽ ഇറക്കി

ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബെയിൽ ഇറക്കി. ഇന്ന് വൈകിട്ട് 7 ന് കൊച്ചിയിലിറങ്ങേണ്ട വിമാനമാണ് അടിയന്തരമായി മുംബെയിൽ ഇറക്കിയത്. വിമാനം തിരിച്ചുവിട്ടതിനാൽ കൊച്ചി-ഡൽഹി സർവീസും വൈകി. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വിമാനം ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. 246 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ