മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ്ബുക്ക് കമന്റ്, ആദിവാസി വനപാലകന് സസ്പെൻഷൻ 

Published : Jun 15, 2022, 10:53 PM IST
മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ്ബുക്ക് കമന്റ്, ആദിവാസി വനപാലകന് സസ്പെൻഷൻ 

Synopsis

വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്പെൻറ് ചെയ്തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമൻറിട്ടതിനാണ് നടപടി ഉണ്ടായത്. 

ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കിൽ കമൻറിട്ട ആദിവാസി വനപാലകനെ സസ്പെൻഡ് ചെയ്തു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്പെൻറ് ചെയ്തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമൻറിട്ടതിനാണ് നടപടി ഉണ്ടായത്. സംഭവം സംബന്ധിച്ച്  വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷം പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സുരേഷിനെ സസ്പെൻഡ് ചെയ്തത്. വള്ളക്കടവ് വഞ്ചിവയൽ ആദിവാസിക്കോളനി സ്വദേശിയാണ് സുരേഷ്. 

പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

മിണ്ടിയില്ല, കാത്തുനിൽക്കാതെ മടക്കം;പ്രതിഷേധകാലത്ത് ഒന്നിച്ചൊരുവേദിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ ഒരേ വേദിയിലെത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. തിരുവനന്തപുരം എകെജി ഹാളിൽ നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. പ്രതിഷേധകാലത്ത് വേദിപങ്കിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം ഒന്നും സംസാരിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് കാത്തുനിൽക്കാതെ മടങ്ങിയ മുഖ്യമന്ത്രി പോകുമ്പോൾ തലകുലുക്കി യാത്ര പറഞ്ഞു.

മഹാകവി കുമാരനാശാന്റെ 150 -മത്തെ ജന്മവാർഷികാഘോഷവും കേരള കൗമുദിയുടെ 111 -മത്തെ വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യാനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. തിരുവനന്തപുരം ഏകെജി ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അതിഥിയായിരുന്നു. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പ്രതിപക്ഷ നേതാവ് ചടങ്ങിന് എത്തിയേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹമെത്തി. 

'സ്വപ്ന പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമം നടന്നു', ആവർത്തിച്ച് ഷാജ് കിരൺ; ചോദ്യം ചെയ്യൽ അവസാനിച്ചു

 

 


 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും