
മാണ്ഡ്യ: കര്‍ണാടകയില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിക്കാനായിരുന്നു കൊലപാതകം. സംഭവശേഷം ഒളിവില്‍ പോയ 31കാരെനെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് നടക്കുന്ന സംഭവം.
36 കാരിയായ കാമുകിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ദാരുണ കൊലപാതകം. വിവാഹബന്ധം വേര്‍പിരിഞ്ഞ 36 കാരി ഗ്രീഷ്മ 31കാരനായ കാമുകന്‍ ബസവരാജുവിനൊപ്പം മാണ്ഡ്യയിലെ വാകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒന്നരവര്‍ഷത്തോളമായി ഒരുമിച്ചായിരുന്നു ജീവിതം. ചാമരാജ്നഗര്‍ സ്വദേശികളാണ് രണ്ട് പേരും. മാണ്ഡ്യയിലെ സ്വകാര്യ കമ്പനിയിലെ ജീവിനക്കാരനായ ബസവരാജു മറ്റൊരു വിവാഹത്തിനായി ഈ ബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും ഗ്രീഷ്മ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് ഗ്രീഷ്മയെ ചാമരാജ്നഗറിലേക്ക് ബസവരാജു കൂട്ടികൊണ്ടുപോയി. രാവിലെ മഹാദേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. പിന്നീട് സമീപത്ത് ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിച്ചു. രാത്രി ഏഴരയോടെ കാഴ്ചകള്‍ കാണാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മലമുകളിലേക്ക് കൊണ്ടുപോയി. ഗ്രീഷ്മയുടെ പിന്നില്‍ നിന്ന് കമ്പ് കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നാലെ ബാഗില്‍ കരുതിയിരുന്ന പെട്രോളെടുത്ത് ഒഴിച്ചു തീകൊളുത്തി. ഗ്രീഷ്മയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍ പോയ ബസവരാജുവിനെ മാണ്ഡ്യയിലെ സുഹൃത്തിന്‍റെ ഫാം ഹൗസില്‍ നിന്നാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam