Latest Videos

സ്കൂൾ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസ്; മാസങ്ങൾക്ക് ശേഷം പൊലീസില്‍ കീഴടങ്ങി യുവാക്കള്‍

By Web TeamFirst Published Aug 27, 2023, 1:48 AM IST
Highlights

അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു.

കാസര്‍കോട്: കാഞ്ഞങ്ങാട് ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കള്‍ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീര്‍, സുഹൃത്തുക്കളായ റംഷീദ്, മുബീന്‍, അര്‍ഷാദ് എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 

ജൂണ്‍ 26ന് വൈകീട്ട് നാല് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ഇറങ്ങിയ 15 വയസിന് താഴെയുള്ള ഏതാനും വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഐസ്‌ക്രീം പാര്‍ലറില്‍ കയറി. ഇത് കണ്ട് ഷഹീറും സംഘവും കടയിലേക്ക് എത്തി പെണ്‍കുട്ടികളുടെ പിന്നിലിരുന്നു. തുടര്‍ന്ന് നാലംഗ സംഘം മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇത് കേട്ട പെണ്‍കുട്ടികള്‍ പുറത്തിറങ്ങി. പ്രതികളും പുറത്തിറങ്ങി വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്നു. ഇതിനിടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചതും ഒടുവില്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും. 


വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ടു; യുവാവ് അറസ്റ്റില്‍ 

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട
സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുണ്ടുതോട് സ്വദേശി ജുനൈദ് അലിയാണ് അറസ്റ്റിലായത്. വടകരക്കടുത്ത് വച്ചാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജുനൈദിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തൊട്ടില്‍പ്പാലം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, നഗ്‌നചിത്രം പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ജുനൈദിന്റെ വീട്ടില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ജുനൈദ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. 

വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കാണാതായെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജുനൈദിന്റെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

 പൊലീസിന് നേരെ വടിവാള്‍ വീശി ഗുണ്ടാസംഘം; നാല് പേർ അറസ്റ്റിൽ 
 

tags
click me!