
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാരിപ്പള്ളി വേളമാനൂര്‍ സ്വദേശി അനു വിക്രമന്‍ (26) ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തില്‍ ആയിരുന്ന പ്രതി, 2021 മുതല്‍ പ്രണയം നടിച്ച് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ അനു വിക്രമന്‍ ഒളിവില്‍ പോയി. പ്രതിയെ കുറിച്ചുള്ള വിവരം തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി ജയന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അനു വിക്രമനെ പിടികൂടിയത്. സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വിജിത്ത് കെ നായര്‍, രാജി കൃഷ്ണ എസ് സിപിഒ ഷാജി, സിപിഒ ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വസ്ത്രം മാറിക്കൊണ്ടിരുന്ന 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
ഇടുക്കി: വീട്ടില്‍ വസ്ത്രം മാറിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂന്നാര്‍ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ മനോജാണ് പിടിയിലായത്. മൂന്നാര്‍ എസ്ച്ച്ഒ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതി 27കാരനായ മനോജിനെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. 15കാരിയായ പെണ്‍കുട്ടി വീട്ടില്‍ വസ്ത്രം മാറുകയായിരുന്നു. സമീപത്ത് ഒളിച്ചിരുന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വച്ചതോടെ മനോജ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam