'അവർ വിവാഹിതരല്ല' പളനി പീഡനക്കേസിൽ വഴിത്തിരിവ്

Web Desk   | Asianet News
Published : Jul 13, 2021, 02:04 PM IST
'അവർ വിവാഹിതരല്ല' പളനി പീഡനക്കേസിൽ വഴിത്തിരിവ്

Synopsis

പ്രാഥമിക പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിൽ പരിക്ക് കണ്ടെത്തിയില്ല.പരാതിക്കാർ വിവാഹിതല്ലെന്നും തമിഴ്നാട് ഡിഐജി 

 

പളനി:പളനി പീഡനക്കേസിൽ വൻ വഴിത്തിരിവ്.പരാതിയിലുന്നയിക്കുന്നപോലെ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തമിഴ്നാട് ഡിഐജി.സ്വകാര്യ ഭാ​ഗങ്ങളിൽ ബിയ‍ർ കുപ്പികൊണ്ട് പരിക്കേൽപിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു.എന്നാൽ പ്രാഥമിക പരിശോധനയിൽ പരിക്ക് കണ്ടെത്തിയില്ല.പരാതിക്കാർ വിവാഹിതല്ലെന്നും തമിഴ്നാട് ഡിഐജി പറഞ്ഞു.ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് പരാതിക്കാർ തന്നെയാണെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.ഇതിന്റെ ഭാഗമായി തമിഴ്നാട് പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കാൻ തലശ്ശേരിയിലെത്തിയിരുന്നു.ഡിണ്ടികൽ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുക്കുന്നത്.പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ പൂർത്തിയാക്കിയ പരാതിക്കാരി വീട്ടിലാണ് ഇപ്പോൾ ഉള്ളത്.

തീർഥാടനത്തിനായി പളനിയിൽ പോയ ദമ്പതികളെ ലോഡ്ജ് ഉടമ പീഡിപ്പിച്ചെന്നായിരുന്നു പരാതി.പരാതിക്കെതിരെ ആരോപണ വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു.

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്